പോക്സോ കേസിൽ ആദ്ധ്യാപകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 6 ജൂണ്‍ 2022 (16:27 IST)
മലപ്പുറം : പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുൽ സലാം എന്ന 57 കാരനാണ്‌ അറസ്റ്റിലായത്.

സ്‌കൂൾ വിദ്യാർത്ഥിനിയായ പതിനഞ്ചുകാരി നൽകിയ പരാതിയിലാണ് നിലമ്പൂർ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തന്നെ പല തവണ അദ്ധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചൈൽഡ് ലൈൻ മുഖേനയാണ് പോലീസ് ആദ്യം വിവരമറിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article