പോക്സോ കേസ്: യുവാവിന് 15 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍
വെള്ളി, 10 മാര്‍ച്ച് 2023 (19:19 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് കോടതി പതിനഞ്ചു വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട്ടെ തോലന്നൂർ പാലത്തറ പ്രകാശ് എന്ന 32 കാരനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്.

2017 - 18 വര്ഷങ്ങളിലാണ് കേസിനാധാരമായ സംഭവം ഉണ്ടായത്. പിഴ തുക അതിജീവിതയ്ക്ക് നൽകാനാണ് കോടതി ഉത്തരവ്. പിഴ അടച്ചില്ലെങ്കിൽ 9 മാസം അധിക കഠിന തടവ് ശിക്ഷ അനുഭവിക്കണം. കോട്ടായി പോലീസ് സ്റ്റേഷൻ എസ്.ഐ മാരായ കെ.സി.അബ്ദുൽ ഹക്കീം, എ.അനന്തകൃഷ്ണൻ, ആർ.രാജേഷ് എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം നൽകിയത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article