ഇൻസ്റ്റഗ്രാം സൗഹൃദം, പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു, സംഭവത്തിൽ 18 പേർക്ക് പങ്കെന്ന് സംശയം

അഭിറാം മനോഹർ
ഞായര്‍, 4 ഫെബ്രുവരി 2024 (16:33 IST)
പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായ ശേഷമാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച കുട്ടിയ്ക്ക് കൗണ്‍സലിംഗ് നടത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്.
 
കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ 18 പേര്‍ പ്രതികളെന്ന് സംശയമുണ്ട്. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article