Plus One Results: പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 23 വരെ പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാം

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (15:14 IST)
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസീദ്ധീകരിച്ചത്. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരകടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്കായി ഈ മാസം 23 വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിൻ്റെ പകർപ്പിനും ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. വൈകീട്ട് നാല് മണിക്ക് മുൻപായി സ്കൂൾ പ്രിൻസിപ്പലിനാണ് അപേക്ഷ നൽകേണ്ടത്.
 
www.dhsekerala.gov.in, www.results.kite.kerala.gov.in,www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്. 4.2 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article