പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഇന്നുമുതല്‍ അപേക്ഷിക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ജൂലൈ 2024 (09:32 IST)
ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) മുഖ്യഅലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ രണ്ടു മുതല്‍ നാലിന് വൈകിട്ട് നാലു മണിവരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവര്‍ക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.
 
ഹയര്‍സെക്കന്‍ഡറി തലത്തിലെ എന്‍.എസ്.ക്യൂ.എഫ് അധിഷ്ഠിതമായ 48 കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. അപേക്ഷ നല്‍കുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെയോ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.vhseportal.kerala.gov.in  ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ നിര്‍മിച്ച ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കാം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ അപേക്ഷ പുതുക്കുന്നതിന് കാന്‍ഡിഡേറ്റ് ലോഗിന്‍ ലെ ആപ്ലിക്കേഷന്‍സ് എന്ന ലിങ്കിലുടെ അപേക്ഷയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അവ വരുത്തി പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article