പ്ലസ് വണ്‍ സ്‌പോര്‍ട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് ഇന്നുമുതല്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ജൂണ്‍ 2024 (11:33 IST)
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ സ്‌പോര്‍ട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് ജൂണ്‍ 28 ന് രാവിലെ 10 മണിമുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. കാന്‍ഡിഡേറ്റ് ലോഗിനിലെ Sports Supplymentary Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് റിസള്‍ട്ട് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ പ്രസ്തുത പേജില്‍ നിന്നും അലോട്ട്‌മെന്റ് ലെറ്റര്‍ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്‌കൂളും/ കോഴ്‌സും കൃത്യമായി മനസിലാക്കണം. അലോട്ട്‌മെന്റ് ലെറ്റര്‍, അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രവേശന സമയത്ത് പ്രിന്റ് എടുത്ത് നല്‍കുന്നതാണ്.
 
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയ ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളു. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം രക്ഷിതാവിനോടൊപ്പം ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുമ്പ് തന്നെ പ്രവേശനത്തിന് ഹാജരാകണമെന്നും സ്‌പോര്‍ട്‌സ് ക്വാട്ടയിലെ അവസാന അലോട്ട്‌മെന്റാണിതെന്നും ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍