സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍ക്ക് പ്രോസ്പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് www.admission.dge.kerala.gov.in ല്‍ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിച്ച് അപേക്ഷ സമര്‍പ്പിക്കാം. ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെരിറ്റ് സീറ്റിലേക്ക് സമര്‍പ്പിക്കാന്‍ പാടില്ല.
2024 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. 20 വയസ്സ് കവിയാനും പാടില്ല. കേരളത്തിലെ പൊതു പരീക്ഷാ ബോര്‍ഡില്‍ നിന്നും എസ്എസ്എല്‍സി വിജയിച്ചവര്‍ക്ക് കുറഞ്ഞ പ്രായപരിധിയില്ല. ഉയര്‍ന്ന പ്രായപരിധിയിലും ആറ് മാസം വരെ ഇളവ് ലഭിക്കും. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2 വര്‍ഷത്തെ ഇളവുണ്ട്. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവര്‍ക്ക് 25 വയസ്സുവരെയാകാം.