പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പോയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ജൂലൈ 2023 (14:27 IST)
പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പോയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ താലൂക്ക് അടിസ്ഥാനത്തില്‍ ശേഖരിച്ച് അവര്‍ക്ക് തുടര്‍പഠനത്തിനുള്ള സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ നടപടി സ്വീകരിക്കും.
 
ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 3,16,772 വിദ്യാര്‍ഥികളാണ് സംസ്ഥാനത്തൊട്ടാകെ പ്ലസ് വണ്‍ പ്രവേശനം നേടിയത്. ജൂലൈ 8 മുതല്‍ 12 വരെ പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും. ജൂലൈ 16 ഓടെ സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യഘട്ടം കഴിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍