കേരള ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റിയേക്കും സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയിലെത്തിക്കാനും നീക്കം

ബുധന്‍, 5 ജൂലൈ 2023 (12:44 IST)
കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കും. ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവരും. കെ സുരേന്ദ്രന് പകരം കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തിക്കാനാണ് നീക്കം. കര്‍ണാടകയില്‍ നളിന്‍ കുമാര്‍ കട്ടീലിനെ മാറ്റി ശോഭാ കരന്തലജെയെ ബിജെപി അധ്യക്ഷനാക്കിയേക്കും.
 
നാല് സംസ്ഥാനങ്ങളില്‍ അധ്യക്ഷന്മാരെ ബിജെപി ഇന്നലെ മാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ക്ക് സംസ്ഥാനങ്ങളുടെ ചുമതല നല്‍കി തെരെഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഈ മാസം 24ന് 10 സംസ്ഥാനങ്ങളിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പകരക്കാരെ കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കും. ഈ ഘട്ടത്തില്‍ സുരേഷ്‌ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപിയുടെ നീക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍