സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ മഴ ശക്തമാകും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ജൂലൈ 2023 (12:19 IST)
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. മലയോര മേഖലകളില്‍ മഴ ശക്തമാകും. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
 
കൊല്ലത്ത് യല്ലോ അലേര്‍ട്ടും 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍