പിണറായിയിൽ മാതാപിതാക്കളെയും മൂത്ത മകളെയും കൊലപ്പെടുത്തിയത് പുതിയ ജീവിതം സ്വപ്നം കണ്ടുകൊണ്ടാണെന്ന് സൌമ്യയുടെ വെളിപ്പെടുത്തൽ. കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ സൌമ്യക്ക് വിഷം വാങ്ങി നൽകിയത് ഓട്ടോ ഡ്രൈവറാണെന്ന് നേരത്തെ പുറത്തുവന്നിരുന്നു.
സൌമ്യയ്ക്ക് മറ്റ് ബന്ധങ്ങൾ ഉണ്ടെന്ന് മകൾ കണ്ടതാണ് എല്ലാത്തിനും തുടക്കം. കിടപ്പുമുറിയിൽ അമ്മയെ കാമുകന്മാരോടൊപ്പം കണ്ട മകൾ ഇക്കാര്യം സൌമ്യയുടെ അമ്മയെ അറിയിക്കുമോയെന്ന് സൌമ്യ ഭയന്നു. ഇക്കാര്യം പറഞ്ഞ് മകളെ മർദ്ദിക്കുകയും ചെയ്തു. മകൾ ഇക്കാര്യം എല്ലാവരേയും അറിയിക്കുമോയെന്ന് ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൌമ്യ തന്നെ സമ്മതിച്ചിട്ടുണ്ട്.
മൂത്ത മകൾ ഐശ്വര്യയെ ജനുവരി 21ന് ചോറിൽ എലിവിഷം നൽകി കൊലപ്പെടുത്തി. അമ്മ കമലയ്ക്ക് മീൻകറിയിലും അച്ഛൻ കുഞ്ഞിക്കണ്ണന് രസത്തിലുമാണ് എലിവിഷം നൽകിയത്. എന്നാൽ 2012ൽ മരിച്ച ഇളയമകൾ കീർത്തനയുടേത് സ്വഭാവിക മരണമാണെന്ന് സൗമ്യ മൊഴി നൽകി.
മകളുടെത് കൊലപാതകമാണെന്നു പിടിക്കപ്പെടാതായതോടെ മാതാപിതാക്കളെയും ഇതേവഴിക്കു കൊലപ്പെടുത്തുകയായിരുന്നെന്നാണു സൗമ്യ പൊലീസിനോടു പറഞ്ഞത്.