ഇപ്പോള്‍ നടക്കുന്നത് സാമൂഹികാഘാത പഠനത്തിനായുള്ള സര്‍വെ, ഭൂമിയേറ്റെടുക്കലല്ല; ഉറപ്പ് നല്‍കി പിണറായി

Webdunia
വ്യാഴം, 24 മാര്‍ച്ച് 2022 (16:35 IST)
സില്‍വര്‍ ലൈനിന് വേണ്ടി ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള സര്‍വെ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ നടക്കുന്ന സര്‍വെ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവുമുണ്ടാകില്ല. ഭൂമി ഏറ്റെടുക്കലിന് വേണ്ടിയുള്ള സര്‍വെ പിന്നീടാണ് നടക്കുക. അപ്പോള്‍ വിവിധ കോണുകളില്‍ നിന്നുള്ള ആളുകളില്‍ നിന്ന് അഭിപ്രായശേഖരണം നടത്തും. അതിനുശേഷം മാത്രമായിരിക്കും ഭൂമി ഏറ്റെടുക്കല്‍ സര്‍വെ. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഓരോരുത്തര്‍ക്ക് നഷ്ടമാകുന്ന ഭൂമി, വീട്, കെട്ടിടം എന്നിവയുടെ സാധാരണ വിലയേക്കാള്‍ കൂടുതല്‍ നഷ്ടപരിഹാരമായി നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article