അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. 2012 ല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അതിവേഗ റെയില്‍ പദ്ധതിയെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനങ്ങളുടെ ആശങ്കയകറ്റി പദ്ധതി നിറവേറ്റുമെന്ന് ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.
ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഇങ്ങനെ:
അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി സംബന്ധിച്ച തീരുമാനം വിശദമായ ചര്‍ച്ചകള്‍ക്കുശേഷമേ ഉണ്ടാകൂ. ഇതിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയകറ്റും. 527 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍ പദ്ധതിക്ക് 1,18,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്താം. കൊല്ലത്തിന് 15 മിനിറ്റും കൊച്ചിക്ക് 53 മിനിറ്റും മതി.