ശൈലജ ടീച്ചർ ഔട്ടായപ്പോൾ മുഹമ്മദ് റിയാസും ആർ ബിന്ദുവും മന്ത്രിപദത്തിലേക്ക്

ശ്രീലാല്‍ വിജയന്‍
ചൊവ്വ, 18 മെയ് 2021 (13:17 IST)
ഡി വൈ എഫ് ഐ നേതാവും മുഖ്യമന്ത്രി പിണറായി വിജയൻറെ മരുമകനായ പി എ മുഹമ്മദ് റിയാസ് മന്ത്രിയാകും. പിണറായിയുടെ രണ്ടാം മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി ഒഴികെയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു മന്ത്രിസഭയിലേക്കെത്തുന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
 
എം ബി രാജേഷ് ആയിരിക്കും സ്പീക്കർ. ഒന്നാം മന്ത്രിസഭയിൽ ഏറ്റവും ശോഭിച്ച കെ കെ ശൈലജ ടീച്ചറെയും രണ്ടാമ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 
എം വി ഗോവിന്ദൻ, വീണ ജോർജ്ജ്, സജി ചെറിയാൻ, ആർ ബിന്ദു, പി രാജീവ്, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ തുടങ്ങിയവരും മന്ത്രിസഭയിലേക്കെത്തും. സി പി എം സംസ്ഥാന സെക്രട്ടറി വിജയരാഘവൻറെ ഭാര്യയാണ് ആർ ബിന്ദു. 

അനുബന്ധ വാര്‍ത്തകള്‍

Next Article