ആശുപത്രിയില്‍ ബെഡ് എത്തിച്ചിട്ടുണ്ടെന്ന് സോനു സൂദ്; ബെഡ് പ്രശ്‌നം ഇല്ലെന്ന് ജില്ലാ മജിസട്രേറ്റ്

ശ്രീനു എസ്
ചൊവ്വ, 18 മെയ് 2021 (13:14 IST)
ആശുപത്രിയില്‍ ബെഡ് എത്തിച്ചിട്ടുണ്ടെന്ന ബോളിവുഡ് താരം സോനു സൂദിന്റെ ട്വീറ്റിന് പിന്നാലെ ബെഡ് പ്രശ്‌നം ഇല്ലെന്ന് ജില്ലാ മജിസട്രേറ്റ്. ഒഡീഷയിലെ ഗഞ്ചം സിറ്റി ആശുപത്രിയിലാണ് താരം ബെഡ് എത്തിച്ചെന്ന അവകാശം ഉന്നയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരുവിവരവും താരത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ട്വിറ്ററിലൂടെ അറിയിച്ചു. 
 
അതേസമയം രോഗി ഹോം ഐസോലേഷനിലാണെന്നും സുരക്ഷിതനാണെന്നും ജില്ലമജിസ്‌ട്രേറ്റ് പറഞ്ഞു. ഈ ട്വീറ്റില്‍ ഒഡീഷ മുഖ്യമന്ത്രിയേയും ടാഗ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article