കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും

ശ്രീനു എസ്

ചൊവ്വ, 18 മെയ് 2021 (09:29 IST)
കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് 10 ലക്ഷം നല്‍കും. ആന്ധ്രാപ്രദേശ് സര്‍ക്കാരാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് സ്ഥിര നിക്ഷേപമായാണ് ഇടുന്നത്. കുട്ടികള്‍ക്ക് 25 വയസാകുമ്പോള്‍ ഇതിന്റെ കാലാവധി കഴിയും. അനാഥരാകുന്ന കുട്ടികള്‍ക്കുവേണ്ടി ബാങ്കുകളുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
 
നേരത്തേ ഇത്തരം കുട്ടികള്‍ക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് മാസം 5000 രൂപ ധനസഹായം നല്‍കുമെന്നും സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍