കൊവിഡ് കേസുകള്‍ കുറയുന്നു: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,81,386 പേര്‍ക്ക്; മരണം 4,106

ശ്രീനു എസ്

തിങ്കള്‍, 17 മെയ് 2021 (11:16 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചന. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,81,386 പേര്‍ക്ക്. എന്നാല്‍ മരണ സംഖ്യ 4,106 ആണ്. 3,78,741 പേര്‍ കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,49,65,463 ആയി ഉയര്‍ന്നു. ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 2,74,390 ആണ്. നിലവില്‍ 35,16,997 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. 18.29 കോടിയിലേറെപ്പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍