കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണം; അഭ്യര്‍ത്ഥനയുമായി സോനു സൂദ്

കെ ആര്‍ അനൂപ്

വെള്ളി, 30 ഏപ്രില്‍ 2021 (15:16 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടുകയാണ്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ശബ്ദം ഉയര്‍ത്തുകയാണ് നടന്‍ സോനു സൂദ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മഹാമാരി കാലത്ത് ഒട്ടേറെ കുട്ടികള്‍ക്കാണ് അച്ഛനമ്മമാരെയാണ് നഷ്ടപ്പെട്ടത്. അവരുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു. അതിനാലാണ് താന്‍ അവരുടെ പഠനം സൗജന്യമാക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.
 
മഹാമാരി കാലത്ത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങള്‍ ചെയ്ത് നേരത്തെയും സോനു സൂദ് എത്തിയിരുന്നു. കോവിഡ് രോഗിയെ ആകാശമാര്‍ഗം ആശുപത്രിയില്‍ എത്തിച്ച് അദ്ദേഹം വാര്‍ത്തകള്‍ നിറഞ്ഞുനിന്നു.
 
കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ സമയത്ത് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായവുമായി അദ്ദേഹം എത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍