പൗരന്മാർ ദുരിതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നത് തടയരുത്: യു പി സർക്കാരിന് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

വെള്ളി, 30 ഏപ്രില്‍ 2021 (15:11 IST)
രാജ്യത്തുടനീളം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൗരന്മാർ അവരുടെ ആകുലതകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നത് ഒരു സംസ്ഥാന സർക്കാരും തടയരുതെന്ന് മുന്നറിയിപ്പ് നൽകി സുപ്രീം കൊടതി.
 
പൗരന്മാർ അവരുടെ ദുരിതം സാമൂഹികമാധ്യമങ്ങളിലും ഇന്റർനെറ്റിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കിൽ അത് തെറ്റായ വിവരമായി കണക്കാക്കാനാവില്ല. ഇതിന്റെ പേരിൽ ഏതെങ്കിലും പൗരനെ സംസ്ഥാന സര്‍ക്കാരുകളും പോലീസും ഉപദ്രവിക്കാന്‍ നിന്നാല്‍ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 
 
സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വിവരം പങ്കുവെച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം ആളുകളുടെ മേല്‍ ചുമത്തണമെന്ന ഉത്തര്‍പ്രദേശ് സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.ബെഡ് വേണമെന്നോ ഓക്‌സിജന്‍ വേണമെന്നോ ആവശ്യപ്പെട്ടതിന്റെ പേരില്‍ ഒരു പൗരനെ ഉപദ്രവിച്ചാല്‍ ഞങ്ങളത് കോടതിയലക്ഷ്യമായി കാണും. നമ്മള്‍ വലിയൊരു പ്രതിസന്ധിയിലാണ്. സുപ്രീം കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍