യോഗി നല്ല മനുഷ്യനാണ്, നേതാവാണ് എന്നെല്ലാം നുണ പറയുന്നവർക്ക് നല്ല അടി കിട്ടും എന്ന തലക്കുറിപ്പോടെ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് സിദ്ധാർഥിന്റെ ട്വീറ്റ്. ഉത്തർപ്രദേശിൽ ഓക്‌സിജൻ അപര്യാപ്‌തയെ പറ്റി വാർത്തകൾ ഉയരുമ്പോൾ അത്തരം വാർത്തകൾ നൽകുന്നവർക്കെതിരെ നടപടിയുമായി നീങ്ങുകയാണ് യോഗി സർക്കാർ. ഓക്‌സിജൻ ആവശ്യമുണ്ടെന്നറിയിച്ച് പോസ്റ്റിട്ട വ്യക്തിക്കെതിരെ കഴിഞ്ഞ ദിവസമാണ് യുപി സർക്കാർ കേസെടുത്തത്.