കെ കെ ശൈലജ തിരുവനന്തപുരത്തേക്കില്ല, മട്ടന്നൂരില്‍ മത്‌സരിക്കും

ജോണ്‍സി ഫെലിക്‍സ്

തിങ്കള്‍, 1 മാര്‍ച്ച് 2021 (22:53 IST)
തിരുവനന്തപുരം മണ്ഡലത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ശൈലജ തിരുവനന്തപുരത്ത് മത്‌സരിക്കില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ ആന്‍റണി രാജുവായിരിക്കും തിരുവനന്തപുരത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.
 
കെ കെ ശൈലജ മട്ടന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകും. ഇ പി ജയരാജന്‍ മത്‌സരിക്കാനില്ല എന്ന് തീരുമാനിച്ചതോടെയാണിത്.
 
ഇ പി ജയരാജന്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്താനുള്ള സാധ്യതയാണ് ഇനിയുള്ളത്. അതേസമയം, പി ജയരാജന്‍ ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കും. എം വി ഗോവിന്ദന്‍, പി കെ ശ്രീമതി എന്നിവരും സ്ഥാനാര്‍ത്ഥികളാകും.
 
കെ കെ ശൈലജ തന്‍റെ മണ്ഡലമായ കൂത്തുപറമ്പ് വിട്ടാണ് മട്ടന്നൂരിലേക്ക് വരുന്നത്. കൂത്തുപറമ്പ് മണ്ഡലം എല്‍ ജെ ഡിക്ക് നല്‍കാനാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍