ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികവും ജോലിയും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (19:23 IST)
ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവച്ച് മെഡലുകൾ സ്വന്തമാക്കിയ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികവും ജോലിയും പ്രഖ്യാപിച്ചു. ഗെയിംസിൽ സ്വർണം നേടിയവർക്ക് 20 ലക്ഷവും വെള്ളി നേടിയവർക്ക് 15 ലക്ഷവും വെങ്കലം നേടിയവർക്ക് 10 ലക്ഷവും സംസ്ഥാന സർക്കാർ പാരിതോഷികമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.  
 
10 മലയാളികളാണ് ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിരിക്കുന്നത്. ഇവർക്കെല്ലാവർക്കും തന്നെ സംസ്ഥാന സർക്കാർ ജോലിയും നൽകും. കായിക താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയബുദരിച്ചാവും ജോലി നൽകുക. ഇതിനായി പ്രത്യേക സൂപ്പർ ന്യൂമറിക് തസ്തികൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article