ഡീസല്‍ വില നൂറിനടുത്ത്, പെട്രോള്‍ വില 106 കടന്നു; ജനങ്ങള്‍ക്ക് ഇരുട്ടടി

Webdunia
ശനി, 9 ഒക്‌ടോബര്‍ 2021 (07:35 IST)
സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. ഡീസല്‍ വില നൂറിനടുത്തെത്തി. ഇന്ന് ഡീസല്‍ വില ലിറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 99 രൂപ 45 പൈസയായി. 
 
രണ്ടാഴ്ച കൊണ്ട് പെട്രോളിന് രണ്ടുരൂപ 67 പൈസയും ഡീസലിന് മൂന്നുരൂപ 79 പൈസയും വര്‍ധിപ്പിച്ചു. പെട്രോള്‍ വില 106 രൂപ എട്ടുപൈസയിലെത്തി. 
 
കൊച്ചിയില്‍ പെട്രോളിന് 104 രൂപ 15 പൈസയും ഡീസലിന് 97 രൂപ 64 പൈസയുമായി. കോഴിക്കോട്ട് പെട്രോള്‍ വില 104രൂപ 47പൈസയിലെത്തി. ഡീസലിന്റെ വില 97 രൂപ 78പൈസയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article