രണ്ടുമാസത്തിനു ശേഷം രാജ്യത്ത് പെട്രോള്‍ വില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (08:04 IST)
രണ്ടുമാസത്തിനു ശേഷം രാജ്യത്ത് പെട്രോള്‍ വില വര്‍ധിച്ചു. ഇന്ന് പെട്രോളിന് 22പൈസയാണ് വര്‍ധിച്ചത്. 72 ദിവസത്തെ ഇടവേളക്കു ശേഷമാണ് വില വര്‍ധനവ്. അതേസമയം തുടര്‍ച്ചയായ നാലാം ദിവസവും ഡീസലിനു വില വര്‍ധിച്ചു. ഇന്ന് 26 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. 
 
ഇതോടെ കൊച്ചിയില്‍ ഡീസലിന് 94.58 രൂപയായി. പെട്രോളിന് 101.70രൂപയുമായി. അതേസമയം തിരുവനന്തപുരത്ത് പെട്രോളിന് 103.70 രൂപയാണ് വില. ഡീസലിന് 96.48 രൂപയും വിലയുണ്ട്‌.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍