രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു; ഒരുവര്‍ഷത്തിനിടെ കൂടിയത് 20 രൂപ

ശ്രീനു എസ്
തിങ്കള്‍, 10 മെയ് 2021 (10:00 IST)
രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. രണ്ടുദിവസത്തിനുശേഷമാണ് വീണ്ടും ഇന്ധനവില വര്‍ധിച്ചത്. കേരളത്തില്‍ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.73 രൂപയും ഡീസലിന് 86.48 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില.
 
ഒരുവര്‍ഷത്തിനിടെ രാജ്യത്ത് 20രൂപയാണ് ഇന്ധനവിലയില്‍ വര്‍ധിച്ചത്. കഴിഞ്ഞ മെയ് മാസത്തില്‍ കേരളത്തില്‍ 71 രൂപയായിരുന്നു പൊട്രോളിന് വില.

അനുബന്ധ വാര്‍ത്തകള്‍

Next Article