യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം വ്യക്തിവൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

Webdunia
ശനി, 23 മാര്‍ച്ച് 2019 (09:47 IST)
കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവം വ്യക്തിവൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പേർട്ട്.

മുമ്പുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ ഒന്നാം പ്രതി പീതാംബരന്റെ കൈക്ക് പരുക്കേറ്റിരുന്നു. ഇതേത്തുടർന്നുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതികള്‍ തിരിച്ചടിക്കാനായി ആസൂത്രണം ചെയ്‌ത് കാത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article