ശരതിനേയും കൃപേഷിനേയും വെട്ടിക്കൊന്ന ശേഷം കൊലയാളികൾ വിളിച്ചു - ‘ഇൻ‌ക്വിലാബ് സിന്ദാബാദ്’ !

വെള്ളി, 22 ഫെബ്രുവരി 2019 (09:29 IST)
പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം പൊലീസിൽ നിന്നും ക്രൈം ബ്രാഞ്ചിലേക്ക് ഇന്നലെ മാറ്റിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന ഇന്നലെ കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും കുടുംബംങ്ങള് പറഞ്ഞിരുന്നു.
 
കേസില്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്ന ഗുരുതരമായ ആരോപണവും കൊല്ലപ്പെട്ടവരിൽ ഒരാളായ ശരത് ലാലിന്റെ അച്ഛൻ സത്യ നാരയണന്‍ ഉന്നയിക്കുന്നുണ്ട്.
 
ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയിലാണ് ഗുരുതരമായ ചില ആരോപണങ്ങള്‍ പ്രതികള്‍ക്കും സിപിഎമ്മുനും നേരെ സത്യ നാരായണന്‍ ഉന്നയിച്ചത്. ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നുകളഞ്ഞത്. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണണം. ഇയാളാണ് കൊലയാളികള്‍ക്ക് വേണ്ട വണ്ടിയും മറ്റു സൗകര്യങ്ങളും തയ്യാറാക്കി കൊടുത്തതെന്നും സത്യന്‍ ആരോപിക്കുന്നു. 
 
കൊലപാതകം നടത്തിയ ശേഷം വന്ന വഴിയിലൂടെ തന്നെ മടങ്ങിയ സംഘം കാഞ്ഞിരോട്ടുള്ള വീട്ടില്‍ എത്തിയാണ് വസ്ത്രം മാറിയത്. ഇതിന് ശേഷം കൊലയാളികള്‍ പടക്കം പൊട്ടിക്കുകയും ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തുവെന്ന് സത്യ നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍