പെരിയ ഇരട്ട കൊലപാതക കേസ്: സിപിഎമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് കെവി കുഞ്ഞിരാമന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ജനുവരി 2025 (10:57 IST)
kv kunhiraman
പെരിയ ഇരട്ട കൊലപാതക കേസില്‍ സിപിഎമ്മിനെതിരായ നുണക്കോട്ട പൊളിഞ്ഞെന്ന് ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍. ഇരട്ട കൊലപാതക കേസില്‍ സിബിഐ കോടതി ശിക്ഷിച്ച നാല് സിപിഎം നേതാക്കളില്‍ കെ വി കുഞ്ഞിരാമനും ഉണ്ടായിരുന്നു. ഇവരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെവി കുഞ്ഞിരാമന്‍. ജാമ്യം ലഭിച്ചതിന് പിന്നാലെ കണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തുവന്ന കെ വി കുഞ്ഞിരാമന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
 
സിപിഎമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉള്ളതുകൊണ്ടാണ് വിചാരണ കോടതി ശിക്ഷ വിധിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതെന്നും കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. കേസിലെ പ്രതികളായ നാല് സിപിഎം പ്രവര്‍ത്തകരാണ് ഇന്ന് ജയില്‍ മോചിതരായത്.
 
രാവിലെ 9 മണിയോടെ പുറത്തിറങ്ങിയ നാലുപേര്‍ക്കും സിപിഎം നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ഇവരെ സ്വീകരിക്കാന്‍ പി ജയരാജനും എംവി ജയരാജനും അടക്കമുള്ള നേതാക്കള്‍ എത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article