പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ശ്രീനു എസ്
വെള്ളി, 2 ഏപ്രില്‍ 2021 (08:37 IST)
പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകള്‍ സിബി ഐക്ക് ലഭിച്ചതായി സൂചനയുണ്ട്. പതിനൊന്ന് പ്രതികളെ മൂന്നു ദിവസമെടുത്താണ് ചോദ്യം ചെയ്തത്. എറണാകുളം സിബി ഐ കോടതിയാണ് ചോദ്യം ചെയ്യലിന് അനുമതി നല്‍കിയത്. 
 
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എ പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്. അതേസമയം ജാമ്യത്തില്‍ കഴിയുന്ന മറ്റ് മൂന്നുപ്രതികളെ നേരത്തേ തന്നെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article