ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കില്ലെന്ന് പാക്കിസ്ഥാന്‍. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെയാണ് വ്യാപാരബന്ധം പാക്കിസ്ഥാന്‍ റദ്ദാക്കിയത്. 20 മാസങ്ങള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ വ്യാപാരബന്ധം പുനഃസ്ഥാപിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സാമ്പത്തികകാര്യ സമിതിയുടെ ഈ തീരുമാനം മന്ത്രിസഭ തള്ളി.