ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കില്ല: പാകിസ്ഥാൻ

വ്യാഴം, 1 ഏപ്രില്‍ 2021 (21:15 IST)
ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കാനുള്ള സാമ്പത്തികകാര്യ സമിതിയുടെ തീരുമാനം പാകിസ്ഥാന്‍ മന്ത്രിസഭ തള്ളി. ഇന്ത്യയുമായി വ്യാപാരബന്ധം പുനസ്ഥാപിക്കേണ്ടതില്ലെന്നാണ് പാകിസ്ഥാന്‍ തീരുമാനം. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു പാക് തീരുമാനം. 
 
ഇരുപത് മാസത്തിനു ശേഷം ഇത് പുനസ്ഥാപിക്കാൻ പാകിസ്ഥാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആദ്യഘട്ടമായി പരുത്തിയും അടുത്ത ഘട്ടത്തിൽ പഞ്ചസാരയും ഇന്ത്യയിൽ നിന്നും പാകിസ്ഥാൻ ഇറുക്കുമതി ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. അതിർത്തിയിൽ വെടിനിറുത്തൽ കരാർ ശക്തമായി പാലിക്കാൻ ഇരു സൈന്യങ്ങളും അടുത്തിടെ ധാരണയിൽ എത്തിയിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരബന്ധം പുനസ്ഥാപിക്കാൻ തീരുമാനമുണ്ടാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍