രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ആറരക്കോടിയിലേറെ പേര്‍

ശ്രീനു എസ്

വ്യാഴം, 1 ഏപ്രില്‍ 2021 (14:04 IST)
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ആറരക്കോടിയിലേറെ പേര്‍. 5,51,17,896 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 72,330 പേര്‍ക്കാണ്. കൂടാതെ കൊവിഡ് മൂലം 459 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,22,21,665 ആയി ഉയര്‍ന്നു.
 
അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 1,62,927 ആയിട്ടുണ്ട്. ഇന്നലെ 40,382 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 5,84,055 ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍