സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

ശ്രീനു എസ്

വ്യാഴം, 1 ഏപ്രില്‍ 2021 (12:57 IST)
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. പവന് 440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 33,320 രൂപയായി വര്‍ധിച്ചു. അതേസമയം ഒരു ഗ്രാമിന് 55രൂപയാണ് കൂടിയത്. 
 
ഇന്നലെ സ്വര്‍ണത്തിന് 200രൂപയോളം കുറഞ്ഞിരുന്നു. 11മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലത്തേത്. ഗ്രാമിന് 4110 രൂപയാണ് വില. കഴിഞ്ഞ ഒരുമാസമായി സ്വര്‍ണത്തിന്റെ പ്രകടനം .66 ശതമാനം കുറഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍