പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ഡിസം‌ബര്‍ 2024 (16:09 IST)
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു സുപ്രധാന സംരംഭമാണ് ഇ-ശ്രാം കാര്‍ഡ്. 16 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് ഈ കാര്‍ഡ് ലഭ്യമാവുക. എന്നാല്‍ ഇ-ശ്രം കാര്‍ഡ് ഉള്ളവര്‍ക്ക് പ്രതിമാസം 3000 രൂപ
ലഭിക്കുമെന്ന് ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ പലരും മനസ്സിലാക്കുന്നില്ല. ഇത്തരത്തില്‍ 3000 രൂപ ലഭിക്കും എന്നുള്ളത് സത്യം തന്നെയാണ്. 
 
പക്ഷേ അത് പെന്‍ഷന്‍ സ്‌കീമിന്റെ ഭാഗമാണ്. 60 വയസ്സു കഴിഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ ആണിത്. അവര്‍ നിക്ഷേപിക്കുന്ന തുക അനുസരിച്ചായിരിക്കും ഈ പെന്‍ഷന്‍. എന്തൊക്കെയാണ് ഇ-ശ്രം കാര്‍ഡിന്റെ മറ്റ് ആനുകൂല്യങ്ങള്‍ എന്ന് നോക്കാം. കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ലഭിക്കുന്നതാണ്. 
 
കൂടാതെ ആയുഷ്മാന്‍ ഭാരതത്തിന്റെ കീഴില്‍ 5 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കും. കാര്‍ഡ് ഉടമകളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വനിതാ തൊഴിലാളികള്‍ക്ക് ഗര്‍ഭകാലയളവിലെ സഹായം, പെന്‍ഷന്‍ എന്നിവയാണ് മറ്റാനുകൂല്യങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article