കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസനെ പരിഹസിച്ച് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. ഹസ്സന്റെ പേര് പറയാതെ ബ്ലോഗിലൂടെയായിരുന്നു പി സിയുടെ വിമര്‍ശനം.
ഉച്ഛിഷ്ട ഭോജിയായ ദേശാടനക്കിളി നഞ്ച് കലക്കി വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിക്കുകയാണെന്നും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് തരപ്പെടുത്താനാകുമോയെന്നാണെന്നാണ് ഈ നേതാവ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ബ്ലോഗില്‍ പി സി ജോര്‍ജ്ജ് പറയുന്നു.
കെ കരുണാകരന്റെയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പിനാരായണന്റെയും ജീവിതം തകര്‍ത്ത ചാരക്കേസിന് പിന്നില്‍ ഈ നേതാവായിരുന്നുവെന്നും ജോര്‍ജ് ബ്ലോഗില്‍ പറഞ്ഞു. എന്നാല്‍ കെ എം മാണിയുടെ മിത്രശത്രുവിനെ പോലെയാണ് പി സി പെരുമാറുന്നതെന്ന് ഹസന്‍ സംഭവത്തെപ്പറ്റി പ്രതികരിച്ചു.