പോക്സോ : 32 കാരന് ആദ്യ കേസിൽ 100 വർഷവും രണ്ടാമത്തേതിൽ 104 വർഷവും കഠിനതടവ്

എ കെ ജെ അയ്യര്‍
ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (11:15 IST)
പത്തനംതിട്ട: കേവലം മൂന്നു വയസു മാത്രം പ്രായമുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി നൂറു വര്ഷം കഠിനതടവ്. ഇതിനൊപ്പം എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 104 വര്ഷം കഠിനതടവ് വിധിച്ചു. പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനിൽ വിനോദ് എന്ന മുപ്പത്തിരണ്ട്കാരനാണ്‌ രണ്ടു കേസുകളിലായി ഇത്രയധികം വർഷത്തെ കഠിന തടവ്.

ആദ്യത്തെ കേസിൽ തടവ് ശിക്ഷയ്‌ക്കൊപ്പം നാല് ലക്ഷം രൂപ പിഴയും ഒടുക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് അടൂർ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. തൊട്ടു പിന്നാലെ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം സ്‌പെഷ്യൽ കോടതി ജഡ്ജി എ.സമീർ പ്രതിക്ക് 104 വർഷത്തെ കഠിനതടവും 4.2 ലക്ഷം രൂപ പിഴയും വിധിച്ചു.

2020-21 വർഷ കാലയളവിൽ പല ദിവസങ്ങളിലായാണ് എട്ടുവയസ്സുകാരിയെ അശ്ളീല ദൃശ്യങ്ങൾ കാട്ടി പീഡിപ്പിച്ചത് എന്നാണു കേസ്. 2021 ൽ അടൂർ ഇൻസ്പെക്ടറായിരുന്ന ടി.ഡി.പ്രജീഷാണ് കേസ് അന്വേഷിച്ചത്. പിഴ തുക അതിജീവിതകൾക്ക് നൽകാനാണ് കോടതി വിധി.

അനുബന്ധ വാര്‍ത്തകള്‍

Next Article