അനാഥമന്ദിരത്തിലെ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഞായര്‍, 8 ഒക്‌ടോബര്‍ 2023 (15:47 IST)
ഇടുക്കി: അനാഥ മന്ദിരത്തിലെ അന്തേവാസിയും പ്രായപൂർത്തി ആകാത്തതുമായ പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. കൊല്ലം കരിക്കോട് സ്വദേശി സൈജുകുമാറിനെയാണ് പോലീസ് ഇടുക്കിയിൽ അറസ്റ്റ് ചെയ്തത്.
 
വർക്കല ബീച്ചിനോട് ചേർന്നുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് സിജു പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിലെ കൗൺസിലിംഗിനിടെയാണ് പീഡനവിവരം പെൺകുട്ടി തുറന്നു പറഞ്ഞത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍