പീഡനശ്രമത്തിനു 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

എ കെ ജെ അയ്യര്‍

വെള്ളി, 6 ഒക്‌ടോബര്‍ 2023 (19:22 IST)
കൊല്ലം: വിജനമായ റബ്ബർ തോട്ടത്തിൽ വച്ചു വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഉമ്മന്നൂർ പിണറ്റിൻമുകൾ വിജയസദനത്തിൽ കെ.വിനോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പീഡന ശ്രമത്തിനിടെ പരുക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് സംഭവം. കൊട്ടാരക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്.

വീട്ടിൽ നിന്ന് ദൂരെയുള്ള തോട്ടത്തിൽ നിന്ന് റബ്ബർ പാൽ ശേഖരിക്കാൻ പോവുകയായിരുന്ന വീട്ടമ്മയെ പിന്തുടർന്നെത്തിയ വിനോദ് ആളൊഴിഞ്ഞ പ്രദേശത്തു എത്തിയപ്പോൾ കടന്നു പിടിക്കുകയായിരുന്നു. ഇയാളുടെ പിടിയിൽ നിന്ന് കുതിയറി രക്ഷപ്പെട്ട ഇവർ ഓടി ബന്ധുവീട്ടിലേക്ക് എത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍