പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്‌കൂൾ മാനേജർക്കെതിരെ പോക്സോ കേസ്

വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (17:41 IST)
മലപ്പുറം: പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ സ്‌കൂൾ മാനേജരെ പോക്സോ കേസിൽ പ്രതിയാക്കി പോലീസ് കേസെടുത്തു. തുടർന്ന് സ്‌കൂൾ മാനേജരെ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ അയോഗ്യനാക്കുകയും ചെയ്തു.
 
ആലുവ സ്വദേശിയായ കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. എന്നാൽ പോലീസ് അന്വേഷണം തൃപ്തികരം അല്ലെന്നു കാണിച്ചു പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിനിടെ പ്രതിയുടെ മുൻ‌കൂർ ജാമ്യഅപേക്ഷ കോടതി തള്ളുകയും ചെയ്തു. ഇതിനൊപ്പം ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുള്ളതായും കണ്ടെത്തി.
 
ഇതിനെ തുടർന്നാണ് കഴിഞ്ഞ ജൂലൈ പതിമൂന്നിനു കാരക്കുന്ന് പഴേടം എഎം.എൽ.പി സ്‌കൂൾ മാനേജർ എം.എ.അഷ്‌റഫിനെ പോക്സോ കേസിൽ പ്രതിയാക്കിയതും തുടർന്ന് മലപ്പുറം വിദ്യാഭ്യാസ ഡയറക്ടർ അയോഗ്യനാക്കിയത്. ഇയാൾക്ക് പകരം മഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ചുമതലയും നൽകി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍