രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പീഡന ശ്രമം : കൈയിൽ കടിയേറ്റതോടെ പ്രതി ഓടി രക്ഷപ്പെട്ടു

ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (13:38 IST)
കോഴിക്കോട് : പാതിരാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയുടെ കൈയിൽ യുവതി കടിച്ചതോടെ പ്രതി പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി കുറ്റ്യാടി കക്കട്ടിലാണ് വിവാഹിതയായ ഇരുപത്തിരണ്ടുകാരിയെ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്.
 
വീടിന്റെ ടെറസിൽ നിന്നുള്ള കതക് അടയ്ക്കാൻ മറന്നിരുന്നു, ഇതുവഴിയാണ് പ്രതി വീട്ടിനുള്ളിൽ കടന്നത്. മുറിക്കുള്ളിൽ കയറിയ പ്രതി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. മുഖംമൂടി ധരിച്ചായിരുന്നു പ്രതി എത്തിയത്, അതിനാൽ ആളെ തിരിച്ചറിയാനായില്ല.
 
പ്രാണരക്ഷാർത്ഥം യുവതി പ്രതിയുടെ കൈയിൽ കടിച്ചതോടെ പ്രതി ഇറങ്ങിയോടി. ഇതുമായി ബന്ധപ്പെട്ടു യുവതി കുറ്റ്യാടി പോലീസിൽ പരാതി നൽകി. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. സംഭവ സമയത്ത് കുട്ടിയും ഭർതൃ മാതാവുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍