വിവാഹ വാഗ്ദാനം നൽകി പീഡനം : 22 കാരൻ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളികുന്നം എണ്ണംപള്ളിശേരി സലിം മാധവനാണ് പോലീസിന്റെ പിടിയിലായത്.
പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയെ വശത്താക്കിയത്. ഒരാഴ്ച മുമ്പായിരുന്നു പീഡനം നടന്നത്. എന്നാൽ സംഭവം പെൺകുട്ടിയുടെ ബന്ധുക്കൾ അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പ്രതിയായ സലിം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇയാൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് പോലീസ് അറസ്റ്റ്.
വള്ളികുന്നം എസ്.എച്ച്.ഒ എം.എം.ഇഗ്‌നേഷ്യസ്, എസ്.ഐ മാരായ കെ.അജിത്ത്, കെ.ആർ.രാജീവ്, എ.എസ്.ഐ നിസാം എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു