പ്രണയം നടിച്ചു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടു ബസ് ജീവനക്കാർ പിടിയിൽ

എ കെ ജെ അയ്യര്‍

ശനി, 9 സെപ്‌റ്റംബര്‍ 2023 (16:54 IST)
എറണാകുളം :പ്രണയം നടിച്ചു പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു സംഭവത്തിൽ രണ്ടു ബസ് ജീവനക്കാർ പിടിയിലായി. ചോറ്റാനിക്കര ഏരുവേലി കിങ്ങിണിശേരിൽ അമൽ അശോകൻ (23), ഏരുവേലി പുത്തങ്കര സന്ദീപ് മോഹൻ (33) എന്നിവരാണ് അറസ്റ്റിലായത്.

പ്രണയം നടിച്ചു കുട്ടിയെ ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ വച്ചും മാസങ്ങൾക്ക് മുമ്പ് ബസിൽ വച്ചും പീഡിപ്പിച്ചു എന്നാണു പരാതി. വിവരം കുട്ടി അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മുളന്തുരുത്തി ഇൻസ്‌പെക്ടർ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍