ആലുവയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (19:24 IST)
ആലുവ: ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റിൻ എന്ന മുപ്പത്താറുകാരനാണ് പിടിയിലായത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ രാത്രി രണ്ടു മണിയോടെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.  
 
സ്ഥിരം കുറ്റവാളിയായ ഇയാൾ അടുത്തിടെയാണ് ജയിൽ നിന്നിറങ്ങിയത്. ആലുവ പാലത്തിനു താഴെ സംശയാസ്പദമായ രീതിയിൽ ഒളിച്ചിരിക്കുന്നതായി നാട്ടുകാരാണ് പൊലീസിന് വിവരം നൽകിയത്. എന്നാൽ പോലീസ് എത്തിയതും പ്രതി പെരിയാറ്റിലേക്കു ചാടിയെങ്കിലും നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു.
 
ആലുവ ചാത്തൻപുറത്തു താമസിക്കുന്ന ബിഹാർ ദമ്പതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടും അറിഞ്ഞിരുന്നില്ല. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ കരച്ചിൽ ശബ്ദം കേട്ടതോടെ സമീപ വാസിയായ സുകുമാരൻ നായർ ഉണർന്നെണീറ്റു പുറത്തുനോക്കുകയും ശബ്ദം വച്ചാൽ ഉപദ്രവിക്കുമെന്നു പാന്റ്സ് ധരിച്ച ഒരാൾ തോളത്തു വച്ചിരുന്ന കുട്ടിയെ ശാസിച്ചതോടെ വടിയുമെടുത്ത് അയൽവാസികൾക്കൊപ്പം സമീപ പ്രദേശങ്ങളിൽ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല.
 
എന്നാൽ കുറച്ചു സമയത്തിന് ശേഷം കുട്ടി നഗ്നയായി ചോര ഒളിപ്പിച്ചുകൊണ്ട് വരുന്ന കാഴ്ചയാണ് കണ്ടത്. തുടർന്ന് വിവരം കുട്ടിയുടെ വീട്ടുകാരെയും കുട്ടിയെ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാലെ തിരിച്ചറിഞ്ഞതും വിവരം പൊലീസിന് നൽകിയതും.  
 
 2017 ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി നാട്ടിൽ പോലും വന്നിട്ട്. സ്ഥിരം ലഹരിക്ക് അടിമയായ ഇയാൾ മൃഗങ്ങളെ പോലും ഉപദ്രവിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനൊപ്പം 2022 ൽ പെരുമ്പാവൂരിൽ നടന്ന കവർച്ച കേസിൽ പ്രതിയായ ഇയാൾ വിയൂർ സെൻട്രൽ ജയിൽ നിന്ന് ശിക്ഷ കഴിഞ്ഞു ഓഗസ്റ്റ് പത്തിനാണ് പുറത്തിറങ്ങിയത്. കുട്ടിക്കാലം മുതൽ തന്നെ ചില്ലറ മോഷണങ്ങളുമായി കഴിഞ്ഞ ഇയാൾ ഒരു കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോൾ വിലങ്ങൂർ രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഇയാൾ പകൽ പുറത്തിറങ്ങാറില്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍