പ്രകൃതിവിരുദ്ധ പീഡനം : ഡാൻസ് മാസ്റ്റർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ശനി, 12 ഓഗസ്റ്റ് 2023 (19:43 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ നൃത്താധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോലം കുമ്മിൾ സ്വദേശി സുനിൽ കുമാർ എന്ന ഡാൻസ് മാസ്റ്ററെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

സ്‌കൂൾ കലോത്സവങ്ങൾക്കായി കുട്ടികളെ നൃത്തം പഠിപ്പിക്കുകയായിരുന്നു സുനിൽ കുമാർ. പന്ത്രണ്ടു വയസുള്ള ബാലന്റെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റം സർഹതയിൽ പെട്ടപ്പോഴാണ് വീട്ടുകാർ അധ്യാപകാരെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

സമാനമായ കേസിൽ ഇയാളെ 2019 ലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പാങ്ങോട് പോലീസായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് റിമാൻഡിലായ ഇയാൾ 60 ദിവസം ജയിലിൽ കിടന്നതിനു ശേഷമായിരുന്നു പുറത്തിറങ്ങിയത്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍