പെൺകുട്ടികളോട് ലൈംഗികാതിക്രമം : രണ്ടു യുവാക്കൾ പിടിയിൽ

എ കെ ജെ അയ്യര്‍

വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (16:39 IST)
കൊല്ലം : പ്രായപൂർത്തി ആകാത്ത പെൺകുട്ടികളോട് ലൈംഗിക അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട വ്യത്യസ്ത കേസുകളിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര കന്നിമേൽ ചേരി വെളുത്തിടം പുരയിടത്തിൽ സുജിത്ത് എന്ന പത്തൊമ്പതുകാരനെ ശക്തികുളങ്ങര പോലീസും പള്ളിമൺ ഇളവൂർ നൗഫൽ മൻസിലിൽ നിതിൻഷാ എന്ന 21 കാരനെ കണ്ണനല്ലൂർ പോലീസുമാണ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തി ആകാത്ത പെൺകുട്ടികളുമായി പ്രണയം നടിച്ചു സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു ഇരുവരുടെയും രീതി. കഴിഞ്ഞ ഏപ്രിൽ മെയ് മാസങ്ങളിൽ പെൺകുട്ടി തനിച്ചായിരുന്നു സമയത്ത് സുജിത്ത് വീട്ടിലെത്തി കുട്ടിയെ ഉപദ്രവിക്കുകയും പിന്നീട് ജൂലൈയിൽ പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തി കൊണ്ടുപോയും പീഡിപ്പിച്ചിരുന്നു.

അതേസമയം കഴിഞ്ഞ മാസം പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച കുറ്റത്തിനാണ് നിതിൻഷായെ കണ്ണനല്ലൂർ പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍