പ്രകൃതിവിരുദ്ധ പീഡനം : 55 കാരന് 8 വർഷത്തെ കഠിനതടവ്

എ കെ ജെ അയ്യര്‍

ശനി, 7 ഒക്‌ടോബര്‍ 2023 (11:59 IST)
മലപ്പുറം: ഒമ്പതുവയസ്സുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ 55 കാരന് കോടതി ഏട്ടു വർഷത്തെ തടവും ആറായിരം രൂപ പിഴയും വിധിച്ചു. എടക്കര യൂഡിറക്കുളം കാട്ടുപറമ്പിൽ മോൻസി എന്ന ജോസഫിനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.പി.ജോയ് ആണ് ശിക്ഷ വിധിച്ചത്.

2020 ഫെബ്രുവരി 20 നാണു കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ.ഫ്രാൻസിസാണ് ഹാജരായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍