പ്രണയം നിരസിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. എരുമേലി ചരള സ്വദേശി ആഷിഖ് (26) ആണ് അറസ്റ്റിലായത്. 23കാരിയായ വെണ്‍കുറിഞ്ഞി സ്വദേശിനിയെയാണ് യുവാവ് ആക്രമിച്ചത്. പെണ്‍കുട്ടിയേയും മാതാവിനേയും ആക്രമിച്ചു. ഇവര്‍ രണ്ടുവര്‍ഷത്തോളം പ്രണയത്തിലായിരുന്നെന്നാണ് അറിയാന്‍ സാധിച്ചത്.
സ്വാഭാവം ശരിയാകാത്തതുകൊണ്ട് പ്രണയം വേണ്ടെന്നുവയ്ക്കുകയും ഇത് യുവാവിനോട് പറയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് വീട്ടിലെത്തി ബൈക്കില്‍ കയറാന്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.