ഭര്‍ത്താവിനൊപ്പം പച്ചക്കറിക്കട നടത്തുന്ന യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (12:33 IST)
ഭര്‍ത്താവിനൊപ്പം പച്ചക്കറിക്കട നടത്തുന്ന യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ദ്വാരകയിലാണ് ഇന്നലെ രാത്രി സംഭവം നടന്നത്. 30കാരിയായ വിഭ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ദീപക് എന്ന യുവാവാണ് കുറ്റകൃത്യം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. 
 
കുറ്റംകൃത്യം നടത്തിയ ദീപക് ഉടന്‍തന്നെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍