വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച പീഡനകേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (16:52 IST)
പത്തനംതിട്ട കോന്നിയില്‍ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി തൂങ്ങിമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. വി-കോട്ടയം മുരുപ്പേലയ്യത്ത് പാമ്പ് ബിജു എന്നറിയപ്പെടുന്ന ബിജു(42)ആണ് മരിച്ചത്. വി-കോട്ടയം ചെമ്പിക്കുന്നേല്‍ ആശാരയ്യത്ത് ജെസി(39)യ്ക്കാണ് വെട്ടേറ്റത്. പീഡനകേസില്‍ പോക്സോ നിയമപ്രകാരം ജയിലിലായിരുന്ന ബിജുവിന്  കോവിഡ് ഇളവ് പ്രകാരം ആണ് ജാമ്യം കിട്ടിയത്. ബിജുവും ജെസിയും തമ്മില്‍ മുന്‍പ് അടുപ്പത്തിലായിരുന്നുവെന്ന പോലീസ് പറഞ്ഞു. 
 
ജാമ്യത്തിലറങ്ങിയ ബിജു ഞായറാഴ്ച പുലര്‍ച്ചെ ജെസിയുടെ വീടിന്റെ ഓട് പൊളിച്ച് അകത്തു കടക്കുകയയും വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്ന്ു. ശരീരമാസകലം വെട്ടേറ്റ ജെസിയുടെ ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് ജെസിയെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ കൂടിയതോടെ ബിജു ഓടി രക്ഷപ്പെടുയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രതിയ്ക്കായി നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article