ഹോസ്റ്റലിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

Webdunia
വ്യാഴം, 28 ജൂലൈ 2016 (09:17 IST)
മെഡിക്കൽ കോളജിലെ ഹോസ്റ്റലിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അടുക്കള കത്തിനശിച്ചു. വനിതാ ഹോസ്റ്റലിലെ അടുക്കളയിലാണ് പൊട്ടിത്തെറി നടന്നത്. താഴത്തേയും മുകളിലത്തേയും അടുക്കള പൂർണമായും കത്തിനശിച്ച നിലയിലാണ്. ഇന്നു പുലർച്ചെ നാലരയോടെയാണ് സംഭവം.
 
പാചക വാതകത്തിന്റെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥിനികളെ സ്ഥലത്ത് നിന്നും മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. വിദ്യാർത്ഥിനികളെ മാറ്റി 15 മിനിറ്റു ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. തളിപ്പറമ്പ്, പയ്യന്നൂർ എന്നിവടങ്ങളിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
Next Article